Monday, December 14, 2009

ഒന്നിനുമല്ലെങ്കിലും നീ എന്‍റെ
ജീവനില്‍ എന്തിനു വെറുതെ
മോഹങ്ങള്‍ തന്നു
ഒരു പാട് കഥനത്തിന്‍
കഥകളുമായി നില്‍ക്കെ
എന്തിനു നീയെന്നെ തൊട്ടുണര്‍ത്തി
മോഹഭംഗങ്ങള്‍ തന്‍ ആഴകടലില്‍ ഞാന്‍
ഒഴുകി നടക്കവേ
എന്തിനു നീ എന്നില്‍ കുളിരായി നിറഞ്ഞു
വേനലിന്‍ ചൂടില്‍ ഞാന്‍ വെന്തുരുകവേ
എന്തിനെന്നരികില്‍ നീ തണലായി വന്നു
പിരിയുവാന്‍ മാത്രമാണെങ്കില്‍
നീ എന്തിനു വെറുതെ തടവിലാക്കി
ഓര്‍മ്മ തന്‍ കയങ്ങളില്‍ എന്നെ തനിച്ചാക്കി
എന്തിനു നീ എങ്ങോ പോയ്മറിഞ്ഞു

No comments: