മരിക്കുവാന്‍ വയ്യെനിക്ക്
എന്നാലും ഒരു നാള്‍ പോകണമെന്നോര്‍ത്തു
രാപകല്‍ കൊഴിയവേ
മരണമേ നീ എന്നെരികില്‍
നിന്ന് മാറി നില്‍ക്കൂ
എന്‍ പ്രാണന്‍ വെടിയുവാന്‍
സമയമായില്ലെനിക്കിന്നു
എന്തിനെന്‍ നിഴല്‍ പോലെ
എന്നെ പിന്തുടരുന്നു
മരണത്തിന്‍ കാലൊച്ച കേള്‍ക്കുന്നു ഞാന്‍
മരണത്തിന്‍ ഗന്ധം
അറിയുന്നു ഞാന്‍
മരണമേ നീ എന്നെരികില്‍
നിന്ന് മാറി നില്‍ക്കൂ
എന്‍ പ്രാണന്‍ വെടിയുവാന്‍
സമയമായില്ലെനിക്കിന്നു ..
No comments:
Post a Comment