ഒന്നിനുമല്ലെങ്കിലും നീ എന്‍റെ
ജീവനില്‍ എന്തിനു വെറുതെ
മോഹങ്ങള്‍ തന്നു
ഒരു പാട് കഥനത്തിന്‍
കഥകളുമായി നില്‍ക്കെ
എന്തിനു നീയെന്നെ തൊട്ടുണര്‍ത്തി
മോഹഭംഗങ്ങള്‍ തന്‍ ആഴകടലില്‍ ഞാന്‍
ഒഴുകി നടക്കവേ
എന്തിനു നീ എന്നില്‍ കുളിരായി നിറഞ്ഞു
വേനലിന്‍ ചൂടില്‍ ഞാന്‍ വെന്തുരുകവേ
എന്തിനെന്നരികില്‍ നീ തണലായി വന്നു
പിരിയുവാന്‍ മാത്രമാണെങ്കില്‍
നീ എന്തിനു വെറുതെ തടവിലാക്കി
ഓര്‍മ്മ തന്‍ കയങ്ങളില്‍ എന്നെ തനിച്ചാക്കി
എന്തിനു നീ എങ്ങോ പോയ്മറിഞ്ഞു